പി.എം കിസാൻ ഗുണഭോക്താക്കൾ ജൂൺ 30നകം വാർഷിക ഇ-കെവൈസി പൂർത്തിയാക്കണം

Jun 19, 2026 - 11:09
 0
പി.എം കിസാൻ ഗുണഭോക്താക്കൾ ജൂൺ 30നകം വാർഷിക ഇ-കെവൈസി പൂർത്തിയാക്കണം

മടിക്കൈ: കൃഷിഭവൻ പരിധിയിലെ പി.എം കിസാൻ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളും 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ഇ-കെവൈസി (മസ്റ്ററിങ്) ജൂൺ 30നകം നിർബന്ധമായും പൂർത്തിയാക്കണമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായാണ് വാർഷിക ഇ-കെവൈസി നടപടികൾ നടത്തുന്നത്. പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിന് എല്ലാ ഗുണഭോക്താക്കളും സമീപത്തെ അക്ഷയ കേന്ദ്രങ്ങൾ മുഖേന സമയബന്ധിതമായി ഇ-കെവൈസി പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ഇ-കെവൈസി ചെയ്യുന്നതിനായി ആധാർ കാർഡ് ഹാജരാക്കണം. കഴിഞ്ഞ വർഷം ഇ-കെവൈസി പൂർത്തിയാക്കിയവരും ഈ വർഷം വീണ്ടും ഇ-കെവൈസി ചെയ്യേണ്ടതാണെന്നും, അല്ലാത്തപക്ഷം ഈ വർഷത്തെ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കൃഷിഭവൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow