മുസ്ലിംലീഗ് മലയോര മേഖല കുടുംബ സംഗമം നടത്തി

Sep 29, 2026 - 07:14
 0
മുസ്ലിംലീഗ് മലയോര മേഖല കുടുംബ സംഗമം നടത്തി

പരപ്പ: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കോടോം-ബേളൂർ, കിനാന്നൂർ-കരിന്തളം, ബളാൽ പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മലയോര മേഖല കുടുംബ സംഗമം നടത്തി. പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കാസർകോട് എംഎൽഎയും ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.

മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ മുസ്തഫ തായന്നൂർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗിന്റെ പഴയകാല നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ വെള്ളിക്കോത്ത് ആദരിച്ചു.

ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റുമാരായ വൺഫോർ അബ്ദുറഹിമാൻ, എൻ.എ. ഖാലിദ്, മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ. ബദറുദ്ദീൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം എം.പി. ജാഫർ, മണ്ഡലം ട്രഷറർ സി.കെ. റഹ്‌മത്തുള്ള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീർ, മണ്ഡലം ലീഗ് സെക്രട്ടറി പി.എം. ഫാറൂഖ് എന്നിവർ സംസാരിച്ചു.

‘തൂഫാൻ ലഹരിമുക്തിയിൽ കുടുംബങ്ങൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ നളിനാക്ഷൻ പി. ക്ലാസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി വിഷയാവതരണം നടത്തി.

വനിതാലീഗ് സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സുമയ്യ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് ഖദീജ ഹമീദ് സംസാരിച്ചു. മുൻ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ ക്ലാസെടുത്തു.

ഉദ്ഘാടന സമ്മേളനത്തിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.സി.എ. ലത്തീഫ്, സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം ഹാജി ഒടയംചാൽ എന്നിവർ സംസാരിച്ചു. കൺവീനർ ഗഫൂർ എടത്തോട് സ്വാഗതവും കോർഡിനേറ്റർ താജു കമ്മാടം പതാക ഉയർത്തുകയും സലാം പട്ളം നന്ദി പറയുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow