പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

Jul 22, 2026 - 22:00
 0
പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

അമ്പലത്തറ: ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ, അമ്പലത്തറ ജനമൈത്രി പൊലീസ്, കാസർഗോഡ് സോഷ്യൽ പൊലീസിങ് ഡിവിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിലെ റെഡ് ക്രോസ്, എസ്.പി.സി. വിദ്യാർഥികൾക്കായി സ്വയം പ്രതിരോധ (സെൽഫ് ഡിഫൻസ്) പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

പുതിയ കാലഘട്ടത്തിൽ പെൺകുട്ടികൾ നേരിടുന്ന ശാരീരിക അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ അഭ്യാസമുറകൾ പരിശീലിപ്പിക്കുകയും, ആത്മവിശ്വാസം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജിത പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് നിഷ അധ്യക്ഷത വഹിച്ചു. അമ്പലത്തറ ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ പ്രമോദ് ടി.വി. ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി.വി. രാജേഷ് സ്വാഗതം പറഞ്ഞു.

സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ എ.എസ്.ഐ. സുപ്രഭ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസീത, സിവിൽ പൊലീസ് ഓഫീസർ ആദർശ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow