പ്രകൃതിവിരുദ്ധ പീഡനം; 56കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 56കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബാവ നഗറിലെ അസീസ് (56) നെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മറ്റൊരു പ്രതിയായ സിറാജിനെതിരെയും പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
What's Your Reaction?