പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2026 - 09:21
 0
പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ കൃഷ്ണൻ-ശാരദ ദമ്പതികളുടെ മകൻ കെ.വി. കൃപേഷ് (38) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കൃപേഷിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രി 12 മണിക്കുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുമ്പാണ് കൃപേഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow