പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

May 16, 2026 - 13:54
 0
പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടി ഈ മാസം 25 മുതൽ ആരംഭിക്കും. മെയ് 25 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പറഞ്ഞു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വി എച്ച് എസ് ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.

അധിക സീറ്റുകൾ ആവശ്യം വന്നാൽ മുൻവർഷങ്ങളിലേതുപോലെ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. പോളിടെക്‌നിക്കിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്‌ 30,545 സീറ്റുകളുണ്ട്‌. വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രവേശന നടപടികൾ കഴിഞ്ഞവർഷം കൈകാര്യം ചെയ്തതുപോലെ ഇത്തവണയും നടത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow