ഫുജൈറ റോഡിൽ പിയാനോ വായിച്ച് യാത്രക്കാർ.

Jul 1, 2025 - 21:37
Jul 1, 2025 - 21:45
 0
ഫുജൈറ റോഡിൽ പിയാനോ വായിച്ച് യാത്രക്കാർ.

ഫുജൈറ: യാത്രക്കാർത്ത് ആവേശവും, അത്ഭുതവുമായി മാറിയിരിക്കുകയാണ്ഫുജൈറയിലെ ഖലീഫ സ്ട്രീറ്റിലെ "മ്യൂസിക്കൽ സ്ട്രീറ്റ്" നഗറിലേക്കുള്ള പ്രവേശന കവാടത്തിൽ ഫുജൈറ കോടതിക്ക് മുന്നിലുള്ള ഷെയ്ഖ്. ഖലീഫ സ്ട്രീറ്റിൽ 750 മീറ്റർ നീളത്തിലാണ് മ്യൂസിക്കൽ സ്ട്രീറ്റ് വ്യാപിച്ചു കിടക്കുന്നത്. താമസക്കാരും, സന്ദർശകരും ഇതുവഴിയുള്ള യാത്ര സംഗീത സാന്ദ്രമാക്കുകയാണ്. ഫുജൈറ ഫൈൻ ആർട്ട്‌സ് അക്കാദമി ആരംഭിച്ച ഈ നൂതന പദ്ധതി പൊതു ഇടങ്ങളിൽ കലകളെ പ്രോത്സാഹിപ്പിക്കുന്ന തിന്നും, ദൈനം ദിന ജീവിതത്തിൻ്റെ സംഗീതവുമായി സമന്വയിപ്പിക്കുന്നതിനുമുമ്പുള്ള അക്കാദമി സംരംഭങ്ങളുടെ ഭാഗമാണ്. യു എ ഇ യിലും, അറബ് ലോകത്തും ആദ്യമായി നിർമ്മിച്ച ഈ പദ്ധതിയിൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിൽ ബീഥോവൻ്റെ ഒമ്പതാം സിംഫണിയിൽ നിന്നുള്ള മെലഡികൾ കാർ വീലുകൾ പ്ലേ ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഡ്രൈവിംഗ് നടത്തുമ്പോഴും അസാധാരണമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു സാർവ്വത്രിക ഭാഷയാണ് സംഗീതമെന്ന് ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഉബൈദ് അൽ ഹഫീതി പറഞ്ഞു. കലയെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതി എമിറേറ്റിൻ്റെ എല്ലാ കോണുകളിലും, പ്രത്യേകിച്ച് കലാ മേഖലകളിൽ സൗന്ദര്യവും, സർഗ്ഗാത്മകതയും പ്രചരിപ്പിക്കാനുള്ള അക്കാദമിയുടെ നിർമ്മാണം ആവശ്യമാണ്. ഹഫീതി കൂട്ടിചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow