ബയോ ടെക്നോളജിയിൽ കാവ്യ പൈനിക്ക് ഡോക്ടറേറ്റ്

Jun 19, 2026 - 16:40
 0
ബയോ ടെക്നോളജിയിൽ കാവ്യ പൈനിക്ക് ഡോക്ടറേറ്റ്

മടിക്കൈ: ബയോ ടെക്നോളജി രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച് എണ്ണപ്പാറ സ്വദേശിനി കാവ്യ പൈനി ഡോക്ടറേറ്റ് നേടി. വി ഐ ടി വെല്ലൂരിൽ നിന്നാണ് കാവ്യ പി.എച്ച്.ഡി ബിരുദം നേടിയത്.

നിലവിൽ സത്യഭാമ യൂണിവേഴ്സിറ്റി സെന്റർ ഫോർ ലബോറട്ടറിയിൽ ആനിമൽ ടെക്നോളജി ആൻഡ് റിസർച്ചിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചുവരികയാണ്.

എണ്ണപ്പാറ മുക്കുഴി മാമ്പള്ളം വീട്ടിൽ എം.വി. കേശവനുണ്ണിയുടെയും പി. ഉഷയുടെയും മകളാണ്. സഹോദരി ദിവ്യ പൈനി. കാവ്യയുടെ ഈ നേട്ടത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും സന്തോഷം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow