ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം

Apr 11, 2026 - 22:34
 0
ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം

ബിഹാർ: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാഹനവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് ജീവൻ നഷ്ടമായി. 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കോർഹ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗെരാബാരിക്ക് സമീപമാണ് അപകടം ഉണ്ടായത്.

ഇരുവാഹനങ്ങളും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ജാർഖണ്ഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നവരാണ് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായാണ് വിവരം. കതിഹാറിലെ കോധ ബ്ലോക്കിലെ ബസ്ഗത്ത ചൗക്കിൽ എൻഎച്ച് 31ലാണ് നാടിനെ നടുക്കിയ അപകടം സ‍ഭവിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow