ബെസ്റ്റ് എംപ്ലോയി അവാർഡ്; ഡി വൈ എസ് പി സിബി തോമസിനും, എസ് ഐ മോഹനനും.

Feb 24, 2026 - 10:20
 0
ബെസ്റ്റ് എംപ്ലോയി അവാർഡ്; ഡി വൈ എസ് പി സിബി തോമസിനും, എസ് ഐ മോഹനനും.

കാസർകോട്: സംസ്ഥാന ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെ ബെസ്റ്റ് എംപ്ലോയി അവാർഡ് ഡിവൈഎസ്പി സിബി തോമസിനും, എസ് ഐ സി മോഹനനും. കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് സിബി തോമസ്. ഇതേ ഓഫീസിലാണ് എസ് ഐ മോഹനനും ജോലി ചെയ്യുന്നത്. ഒരേ ഓഫീസിൽ ജോലി ചെയ്യുന്ന രണ്ടുപേർക്ക് ഒരേ അവാർഡ് ഒരേ വേദിയിൽ ലഭിക്കുന്നത് അപൂർവ്വ സംഭവമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ ഇരുവർക്കും അവാർഡ് സമ്മാനിച്ചു. ഇന്റലിജൻസ് മേധാവി എഡിജിപി പി വിജയൻ, ട്രെയിനിങ് ഐജി ലക്ഷ്മണ, പുട്ട വിമലാദിത്യ ഐപിഎസ്, ശ്യാം സുന്ദർ ഐപിഎസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സിനമാ നടനും തിരക്കഥാകൃത്തുമാണ് സി ബി തോമസ്. തൊണ്ടിമുതലും- ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സിബി തോമസ് ഇതിനകം ഇരുപത്തിയെട്ടോളം സിനമികളിൽ വേഷമിട്ടു കഴിഞ്ഞു. കുറ്റവും-ശിക്ഷയും എന്ന ചിത്രത്തിന്നുശേഷം സിബി തോമസ് തിരക്കഥയെഴുതുന്ന പുതിയ സിനിമയാണ് സെവൻ സെക്കന്റ്സ്.

What's Your Reaction?

like

dislike

love

funny

angry

sad

wow