ബേക്കൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങും മുമ്പേ ട്രെയിൻ നീങ്ങി; തെറിച്ചുവീണു രണ്ടുപേർക്ക് പരിക്ക്
ബേക്കൽ: ബേക്കൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങും മുമ്പേ ട്രെയിൻ മുന്നോട്ടു എടുത്തു. തെറിച്ചുവീണ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.15 മണിയോടെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനാണ് സംഭവം. പള്ളിക്കരയിലെ ക്ഷേത്ര സന്ദർശനത്തിയ
ബാംഗ്ലൂർ സ്വദേശികളായ സ്ത്രീയും പുരുഷനുമണ് അപകടത്തിൽപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിപ്രവേശിപ്പിച്ചു. കോയമ്പത്തൂർ എക്സ്പ്രസ് ആണ് യാത്രക്കാർ ഇറങ്ങും മുമ്പേ റെയിൽവേ സ്റ്റേഷൻ വിട്ടത്.
ഇവിടെ നിരവധി പേർ ഇറങ്ങാനും കയറാനുമുണ്ടായിരുന്നു. പലരും കയറും മുമ്പേ തീവണ്ടി സ്റ്റേഷൻ വിട്ടു പോവുകയായിരുന്നു.
What's Your Reaction?