97 ശതമാനം മാർക്കോടെ ബി.കോം ബാച്ച് ടോപ്പറായി ചുണ്ടയിലെ ഉണ്ണിമായ

May 17, 2026 - 11:19
May 17, 2026 - 11:28
 0
97 ശതമാനം മാർക്കോടെ ബി.കോം ബാച്ച് ടോപ്പറായി ചുണ്ടയിലെ ഉണ്ണിമായ

മടിക്കൈ: കണ്ണൂർ സർവകലാശാലയുടെ ബി.കോം 2023–2026 ബാച്ചിൽ 97 ശതമാനം മാർക്ക് നേടി നേട്ടം കൈവരിച്ച്  നെഹ്റു കോളേജിൽ ബാച്ച് ടോപ്പറായി ഉണ്ണിമായ ടി.കെ. ശ്രദ്ധേയയായി. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിനിയായ ഉണ്ണിമായയുടെ ഈ മികവ് ചുണ്ട ഗ്രാമത്തിന്റെ അഭിമാന നേട്ടമായി മാറി. കഠിനാധ്വാനവും സ്ഥിരതയാർന്ന പഠനവും വഴി മികച്ച വിജയം സ്വന്തമാക്കിയ ഉണ്ണിമായയ്ക്ക് അധ്യാപകരും സഹപാഠികളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു. ചുണ്ടയിലെ ടി ഉണ്ണികൃഷ്ണന്റെയും, ബേബിയുടെയും മകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow