ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 10, 2026 - 21:59
 0
ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെള്ളരിക്കുണ്ട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കു പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാലോം കുറ്റിത്താണി ശ്രീവത്സയിൽ ഉണ്ണികൃഷ്ണന്റെ മകൻ വി അനീഷ്(42) ആണ് മരിച്ചത്. കഴിഞ്ഞ ഏഴാം തീയതി രാത്രി മാലോം തട്ടിൽ അനീഷ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow