മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് മാതാവിന് ദാരുണാന്ത്യം
കുമ്പള: മകൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് മാതാവിന് ദാരുണാന്ത്യം. കുമ്പള സുനാമി കോളനിയിലെ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (48) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മുബാറക്ക് (19) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുമ്പള ദേശീയപാതയിലെ ദേവീനഗർ സർവീസ് റോഡിലാണ് അപകടമുണ്ടായത്. മുബാറക്ക് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ആത്തിക്ക അപകടത്തിൽ തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മക്കൾ: ഹസീന, ഹന്നത്ത്. മരുമക്കൾ: കബീർ, സഫുവാൻ.
What's Your Reaction?