മടിക്കൈ സെവൻസ്: ആവേശ്വോജ്ജ്വല തുടക്കം; ആദ്യ മത്സരത്തിൽ ഷൂട്ടേഴ്സ് പടന്നയ്ക്ക് ജയം.

Feb 15, 2026 - 21:21
 0

മടിക്കൈ: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ പുതുതായി നിർമിക്കുന്ന കൊടിയേരി ഭവൻ നിർമ്മാണത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മടിക്കൈ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുഡ് ബോൾ ടൂർണമെന്റിന് ആവേശ്വോജ്ജ്വല തുടക്കം. മടിക്കൈ പ്രവാസി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബിനീഷ് കൊടിയേരി മുഖ്യാതിഥിയായി. കെ വിജയൻ അധ്യക്ഷത വഹിച്ചു. സി പ്രഭാകരൻ, പി ബേബി, എം രാജൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകളാണ് ടൂർണമെൻ്റിൻ്റെ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടെറാഡേഴ്സ് എഫ് സി കാസർകോടിനെ പരാജയപ്പെടുത്തി. നാളെ റെഡ് സ്റ്റാർ മുണ്ടോട്ട് ജാലിയസ്14 കാസർകോടിനെ നേരിടും.

What's Your Reaction?

like

dislike

love

funny

angry

sad

wow