മടിക്കൈ സെവൻസ്; ഇന്ന് പന്തുരുളും. ആവേശത്തിമിർപ്പിൽ മടിക്കൈ ഗ്രാമം
മടിക്കൈ: മടിക്കൈ കാഞ്ഞിരപ്പൊയിലിൽ പുതുതായി നിർമിക്കുന്ന കൊടിയേരി ഭവൻ നിർമ്മാണത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മടിക്കൈ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുഡ് ബോൾ ടൂർണമെൻ്റ് ഇന്നു മുതൽ മടിക്കൈ പ്രവാസി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ഇന്ന് രാത്രി 7 മണിക്ക് തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ബിനീഷ് കൊടിയേരി സംബന്ധിക്കും. ടൂർണമെൻ്റിൽ വിജയികൾക്കുള്ള സമ്മാനദാനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം നിർവ്വഹിക്കും. ഉദ്ഘാടന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന, ടെറാഡേഴ്സ് എഫ് സി കാസർകോടിനെ നേരിടും. ടൂർണമെൻ്റിൽ സോഷ്യൽ മീഡിയയിലെ ട്രെഡിംഗ് താരം, ഫ്രീ കിക്ക് ഗോളുകളുടെ മാസ്റ്ററായ പാലക്കാട് ജില്ലയിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി റിഹാൻ ടി പി ഷൂട്ടേഴ്സ് പടന്നയുടെ ജേഴ്സിയിൽ കളത്തിലിറങ്ങും.
What's Your Reaction?