മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി.
ന്യൂഡൽഹി: സുപ്രീംകോടതിയിൽ ഒരു മലയാളി ജഡ്ജി കൂടി നിയമിതനായി. കെ.വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.
മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. ബീഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നാണ് സുപ്രീം കോടതിയിൽ എത്തുന്നത്.
2011 മുതൽ 2023 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ നേരത്തെ കൊളീജിയം ശിപാർശ ചെയ്തിരുന്നു. 2023 മാർച്ചിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
What's Your Reaction?