മലയാളി ഡോക്ടർ കുവൈത്തിൽ മരണപ്പെട്ടു.

കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനിയാണ് മരിച്ച ഡോക്ടർ.

Jun 19, 2025 - 15:47
 0
മലയാളി ഡോക്ടർ കുവൈത്തിൽ മരണപ്പെട്ടു.

കുവൈറ്റ് സിറ്റി: കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു. കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ ആദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആയിരുന്ന നിഖില അസുഖത്തെ തുടർന്ന് ജോലി രാജിവെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകനാണ്. പിതാവ് പ്രഭാകരൻ, മാതാവ് റീജ.

What's Your Reaction?

like

dislike

love

funny

angry

sad

wow