മസ്ക്കറ്റിൽ മൺ കെട്ടിടം തകർന്ന് വീണ് 4കുട്ടികൾക്ക് ദാരുണാന്ത്യം
മസ്‌ക്കറ്റ്: റുസ്താഖ് വിലായത്തിലെ അൽ-ഹൈമാലി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു മൺ കെട്ടിടം തകർന്നു വീണ് അതിനുള്ളിലുണ്ടായിരുന്ന ഏഴ് കുട്ടികളിൽ നാല് പേർ മരണപ്പെട്ടു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരം ലഭിച്ചതോടെ അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരുന്നു. സംഭവത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.
What's Your Reaction?