മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസത്തെ സന്ദർശനത്തിന്നായി കുവൈറ്റിലെത്തി.

Nov 6, 2025 - 07:42
Nov 6, 2025 - 08:05
 0
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസത്തെ സന്ദർശനത്തിന്നായി കുവൈറ്റിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസത്തെ സന്ദർശനത്തിന്നായി കുവൈറ്റിലെത്തി.

കുവൈറ്റ് സിറ്റി: വ്യാഴാഴ്ച കുവൈറ്റിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ, ലോക കേരള സഭ, മലയാളം മിഷൻ, കല കുവൈറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് കുവൈറ്റ് ഗവൺമെൻ്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്‌ച വൈകുന്നേരം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ അവസരത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. 28 വർഷത്തിനുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. മുഖ്യമന്ത്രിയോടൊപ്പം കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, ചീഫ് സെക്രട്ടറി എ ജയ തിലകുമുണ്ട്. സന്ദർശന വേളയിൽ മുഖ്യമന്ത്രി നിരവധി പരിപാടികളിലും പങ്കെടുക്കും. നവംബർ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ പരിപാടിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം മലയാളി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ 2015ലാണ് പിണറായി വിജയൻ അവസാനമായി കുവൈറ്റ് സന്ദർശിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow