കഅബയുടെ പുതിയ കിസ് വ അനാച്ഛാദനം ചെയ്തു.

Jun 26, 2025 - 22:51
 0
കഅബയുടെ പുതിയ കിസ് വ അനാച്ഛാദനം ചെയ്തു.

മക്ക: ഒരു നൂറ്റാണ്ടിലേറെയായി നിലനിർത്തിപ്പോരുന്ന ഒരു പാരമ്പര്യം തുടരുന്ന തരത്തിൽ, ഇസ്ലാമിക പുതുവത്സരത്തിന്റെ ആദ്യ ദിവസം ഗ്രാൻഡ് മോസ്കിന്റെയും, പ്രവാചക പള്ളിയുടെയും കാര്യങ്ങൾക്കായുള്ള ജനറൽ പ്രസിഡൻസി വിശുദ്ധ കഅബയുടെ പുതിയ കിസ്‌വ അനാച്ഛാദനം ചെയ്തു. 1,415 കിലോഗ്രാം ഭാരമുള്ള പുതിയ കിസ്‌വയിൽ 47 സങ്കീർണ്ണമായ എംബ്രോയിഡറി ചെയ്ത കറുത്ത സിൽക്ക് പാനലുകൾ ഉൾപ്പെടുന്നു 68 ഖുറാൻ വാക്യങ്ങൾ തുന്നിച്ചേർത്തത് 24 കാരറ്റ് സ്വർണ്ണം പൂശിയ വെള്ളി നൂലുകൾ ഉപയോഗിച്ചാണ്. പുതിയ കിസ്‌വ നിർമ്മിക്കാൻ 120 കിലോഗ്രാം സ്വർണ്ണം പൂശിയ വെള്ളി നൂൽ, 60 കിലോഗ്രാം ശുദ്ധമായ വെള്ളി, 825 കിലോഗ്രാം പട്ട്, 410 കിലോഗ്രാം അസംസ്കൃത പരുത്തി എന്നിവ ഉപയോഗിച്ചു. കൂടാതെ, എട്ട് പ്രത്യേക നെയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് 54 സ്വർണ്ണം പൂശിയ തുണിത്തരങ്ങളും ഇതിന്നായി നിർമ്മിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow