മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.
നീലേശ്വരം: മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തായന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
What's Your Reaction?