യുഎഇ ആഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.
അബുദാബി: യുഎഇ ആഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈയിൽ വിലയിൽ നേരിയ വർധനവുണ്ടായെങ്കിലും ആഗസ്റ്റ് മാസത്തിലും അവ താരതമ്യേന പഴയതുപോലെ തന്നെയായിരിക്കും. ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ ഇപ്രകാരമാണ്. ജൂലൈയിൽ 2.70 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് 2.69 ദിർഹമാകും. സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.57 ദിർഹം വിലവരും, നിലവിലെ നിരക്ക് 2.58 ദിർഹമാണ്. ജൂലൈയിൽ ലിറ്ററിന് 2.51 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 2.50 ദിർഹമായിരിക്കും വില. ഡീസലിന് ലിറ്ററിന് 2.78 ദിർഹം ആയിരിക്കും നിലവിലെ നിരക്ക് 2.63 ആണ്.
What's Your Reaction?