യുഎഇ ഗതാഗത മുന്നറിയിപ്പ്; ദുബായ്-ഷാർജ ഹൈവേയിലുണ്ടായ അപകടത്തെ തുടർന്ന് റോഡ് അടച്ചു.

Apr 10, 2025 - 14:13
 0
യുഎഇ ഗതാഗത മുന്നറിയിപ്പ്; ദുബായ്-ഷാർജ ഹൈവേയിലുണ്ടായ അപകടത്തെ തുടർന്ന് റോഡ് അടച്ചു.

ഷാർജ: ഷാർജ എമിറേറ്റ്‌സിനെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ വാഹനാപകടത്തെതുടർന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് സോഷ്യൽ മീഡിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി.

ദുബായിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി ഷാർജയിലേക്ക് വരുന്ന ഡ്രൈവർമാർക്കുള്ള റോഡ് പ്രവേശന കവാടം അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.

വാഹനമോടിക്കുന്നവർ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow