350 കിലോ ഹാഷിഷ് കടത്തിയ നാല് ഇറാനികൾക്ക് വധശിക്ഷ വിധിച്ചു.

May 1, 2025 - 23:06
 0
350 കിലോ ഹാഷിഷ് കടത്തിയ നാല് ഇറാനികൾക്ക് വധശിക്ഷ വിധിച്ചു.

കുവൈറ്റ്സിറ്റി: 350 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന്ന് നാല് ഇറാൻ പൗരന്മാർക്ക് ജസ്റ്റിസ് നയീഫ് അൽ ദഹൂമിന്റെ നേതൃത്വത്തിലുള്ള ക്രമിനൽ കോടതി വധശിക്ഷ വിധിച്ചു.

സൈക്കോ ട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെച്ചതിന്ന് ഒരു പ്രതിക്ക് അഞ്ച് വർഷം തടവും, 5000 കെ.ഡി പിഴയും കോടതി വിധിച്ചു. രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കി.

ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സുരക്ഷ മേഖലയിലെ ഡ്രഗ് കൺട്രോൾ ജനറൽ വകുപ്പ്, കോസ്റ്റ് ഗാർഡ് ജനറൽ വകുപ്പുമായി സഹകരിച്ചാണ് കടൽ വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത കപ്പലിൽ നിന്നാണ് 13 ബാഗുകളിലായി 350 കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow