യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഉദുമ: യുവാവിനെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കോട്ടിക്കുളം കോട്ടപ്പാറയിലെ ഹാഷിമിന്റെ മകൻ അൻസാഫ്(30)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലര മണിയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ കയറിയ യുവാവിനെ ആറര മണിയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേക്കൽ പോലീസ് കേസ്സെടുത്തു.
What's Your Reaction?