യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: ഒളിവിലായ പ്രതി ബംഗളൂരുവിൽ പിടിയിൽ

Jul 10, 2026 - 12:06
 0
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: ഒളിവിലായ പ്രതി ബംഗളൂരുവിൽ പിടിയിൽ

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും പയ്യന്നൂർ എട്ടിക്കുളം സ്വദേശിയുമായ എം.പി. റാഷിദ് (28) ആണ് പിടിയിലായത്. ടൗൺ ഇൻസ്‌പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിചയത്തിലായ യുവതിയെ കണ്ണൂരിലെ വിവിധ ലോഡ്ജുകളിലും എറണാകുളത്തെ ഒരു അപ്പാർട്‌മെന്റിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 സെപ്റ്റംബർ മുതൽ പല അവസരങ്ങളിലായി പീഡനം നടന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതി ബംഗളൂരുവിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തി തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow