'ബഷീർ തിങ്ക്സ്' സംഘടിപ്പിച്ച് ബേക്കൽ ഇന്റർനാഷണൽ സ്കൂൾ

Jul 10, 2026 - 13:44
 0
'ബഷീർ തിങ്ക്സ്' സംഘടിപ്പിച്ച് ബേക്കൽ ഇന്റർനാഷണൽ സ്കൂൾ

ബേക്കൽ: വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ-സാംസ്കാരിക പാരമ്പര്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബേക്കൽ ഇന്റർനാഷണൽ സ്കൂളിൽ 'ബഷീർ തിങ്ക്സ് – കൾച്ചറൽ മീറ്റ്' സംഘടിപ്പിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ജീവിതവും സാഹിത്യവും വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചിയും മാനവിക മൂല്യങ്ങളും വളർത്താൻ ഏറെ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ നഫീസ ഗഫൂർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ജനറൽ സെക്രട്ടറി മൊയ്തു ഇരിയ, സ്കൂൾ പി.ആർ.ഒ അബ്ദുല്ല എന്നിവർ സംസാരിച്ചു.

അക്കാദമിക് കോഡിനേറ്റർ ശ്രീജയ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മഞ്ജുഷ നന്ദിയും രേഖപ്പെടുത്തി.

വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ബഷീർ വായന, സാഹിത്യ അവതരണങ്ങൾ, അനുസ്മരണം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow