രാജസ്ഥാനിലെ പോലീസാണെന്ന് പറഞ്ഞ് കാസർകോട്ടെ ഗൃഹനാഥനെ തട്ടി കൊണ്ടുപോയതായി പരാതി

Feb 21, 2026 - 18:08
 0
രാജസ്ഥാനിലെ പോലീസാണെന്ന് പറഞ്ഞ് കാസർകോട്ടെ ഗൃഹനാഥനെ തട്ടി കൊണ്ടുപോയതായി പരാതി

കാസർകോഡ്: ഗൃഹനാഥനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കാസർഗോഡ് വോർക്കാടി കൊമ്പംകുഴിയിലെ അബ്ദുറഹ്മാ(60)നെയാണ് ഒരു സംഘം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. അബ്ദുറഹ്മാനെ തട്ടിക്കൊണ്ടു പോയത് ഗുണ്ടാ സംഘമാണെന്നാണ് ബന്ധുക്കളുടെ സംശയം. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘമെന്ന് പറഞ്ഞാണ് അബ്ദുറഹ്മാനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പരാതിയിൽ പറയുന്നത്. സംഭവ സമയം അബ്ദുറഹ്മാന്റെ ഭാര്യ അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow