രാജീവ് ഗാന്ധിയുടെ 36-ാമത് രക്തസാക്ഷിത്വ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ആധുനിക ഇന്ത്യയുടെ ശില്പിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് അഡ്വക്കറ്റ് ടി കെ സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 36-ാമത് രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി വി ചന്ദ്രശേഖരൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എം ഹസൈനാർ, ബ്ലോക്ക് പ്രസിഡണ്ട് ഉമേശൻ വേളൂർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ കെ ബാബു, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡോക്ടർ ടിറ്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ടുമാർ, പോഷക സംഘടനാ ഭാരവാഹികൾ, കൗൺസിലർമാർ, സഹരണ ബാങ്ക് പ്രസിഡണ്ട് ഡയരക്ടർമാർ, സഹകരണ സംഘം പ്രസിഡണ്ടുമാർ, ഡയരക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി രാജൻ ഐങ്ങോത്ത് സ്വാഗതവും, സുരേഷ് കൊട്രച്ചാൽ നന്ദിയും പറഞ്ഞു.
What's Your Reaction?