റാണിപുരം റോഡിൽ അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് കാർ അപകടങ്ങൾ; യാത്രക്കാർക്ക് പരിക്ക്

Jul 24, 2026 - 17:08
 0
റാണിപുരം റോഡിൽ അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് കാർ അപകടങ്ങൾ; യാത്രക്കാർക്ക് പരിക്ക്

: റാണിപുരം റോഡിലെ നെല്ലിത്തോട് ഭാഗത്ത് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് കാർ അപകടങ്ങൾ സംഭവിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ആദ്യ അപകടമുണ്ടായത്.

കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് എതിർവശത്തെ തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് അരമണിക്കൂറിനകം, സംഭവസ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെയായി കർണാടക രജിസ്ട്രേഷനിലുള്ള എർട്ടിഗ കാർ റോഡരികിലെ കുന്നിൽ ഇടിച്ചശേഷം തലകീഴായി റോഡിലേക്ക് മറിയുകയും ചെയ്തു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

രണ്ട് അപകടങ്ങളിലും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow