റാസൽഖൈമ വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു.

May 18, 2025 - 10:41
 0
റാസൽഖൈമ വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു.

റാസൽഖൈമ: എമിറേറ്റിൽ മൂന്നുപേരുടെ ജീവൻ അപഹരിച്ച വെടിവെപ്പ് സംഭവത്തിൽ ധീരമായ കൃത്യ നിർവഹണത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ആഭ്യന്തരമന്ത്രാലയം. റാക് പോലീസ് സേനയിലെ കോർപ്പറൽ അഹമ്മദ് അലി അൽ ബലൂഷിയാണ് സേവനമികവിനുള്ള സവിശേഷ ആദരവ് കരസ്ഥമാക്കിയത്. രക്തത്തിൽ കുതിർന്ന നിലയിൽ മൂന്ന് സ്ത്രീകളെ കണ്ടിട്ടും ആത്മധൈര്യം ചോരാതെ അവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും പ്രതിയെ പിടികൂടി കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനും കാണിച്ച അഹമ്മദ് അലി അൽ ബലൂഷിയുടെ സേവന മികവ് വിലമതിക്കാനാകാത്തതാണെന്ന് യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. അസാധാരണ ധീരതക്കും ദേശീയ കടമ നിറവേറ്റിയതിനും സെക്യൂരിറ്റി സെൻസ് മെഡൽ നൽകിയാണ് യുഎഇ അഹമ്മദ് അലിയെ ആദരിച്ചത്. ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ് ഹാരിബ് അൽ ഖൈലി, റാക് പോലീസ് മേധാവി അലി അബ്ദുള്ള അൽവാൻ അൽ നുഐമി, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ 66 വയസ്സുകാരിയായ മാതാവും 36 ഉം, 38 ഉം പ്രായമുള്ള പെൺമക്കളുമാണ് റാസൽഖൈമയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത് 47 കാരിയായ മൂന്നാമത്തെ മകൾക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow