വിശപ്പ് വീഴ്ത്തിയത് പോലീസ് കെണിയിൽ.

രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Jan 29, 2025 - 06:59
Jan 29, 2025 - 07:00
 0
വിശപ്പ് വീഴ്ത്തിയത് പോലീസ് കെണിയിൽ.

നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കായി കൃത്യമായി കെണിയൊരുക്കിയിരുന്നുവെന്ന് ആലത്തൂര്‍ ഡിവൈഎസ്പി. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍  അനിയന്‍ ഉറപ്പായും വരുമെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ട്രാപ്പ് വെച്ചു. ഇതില്‍ പ്രതി വന്നുവീണുവെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേയ്ക്ക് വരുമ്പോഴായിരുന്നു ചെന്താമരയെ പിടികൂടിയതെന്നും ഡിവൈഎസ്പി പറഞ്ഞു. വയലിന് സമീപത്തുവെച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതി. എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മലയിലായിരുന്നു എന്നായിരുന്നു മറുപടിയെന്നും ഡിവൈഎസ്പി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow