വീടിന് തീ പിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.

തിയാബ് സയീദ് മുഹമ്മദ് അൽ കാബി (13) സലേം ഗരിബ് മുഹമ്മദ് അൽ കാബി (10)ഇളയ സഹോദരൻ ഹാരിബ്(6)എന്നിവരാണ് മരിച്ചത്.

Mar 22, 2025 - 05:54
Mar 22, 2025 - 05:56
 0
വീടിന് തീ പിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.

അൽഐൻ: അൽ ഐനിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്വദേശി കുട്ടികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 9:30 ഓടെ നഹിൽ പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. അൽ കാബി കുടുംബത്തിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. തിയാബ് സയ്യിദ് മുഹമ്മദ് അൽ കാബി (13) സലേം ഗരിബ് മുഹമ്മദ് അൽ കാബി (10)ഇളയ സഹോദരൻ ഹാരിബ്(6)എന്നിവരാണ് മരിച്ചത്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമായി പറയുന്നത്.തീ പിടിത്തത്തിൽ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടികളുടെ മുത്തച്ഛനും പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow