വീടു കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

Mar 30, 2026 - 09:42
 0
വീടു കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കുമ്പള: പുഴമണൽ അനധികൃതമായി കടത്തുന്ന വിവരം പോലീസിനെ അറിയിച്ചതിന്റെ വിരോധത്തിൽ യുവാവിനെ വീടുകയറി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൊഗ്രാൽ സ്വദേശികളായ സനദ് (31), ഗഫൂർ (34), തൻസീഫ് (27) എന്നിവരെയാണ് കുമ്പള പോലീസ് പിടികൂടിയത്.

ഇൻസ്പെക്ടർ ബൈജു കെ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ അനന്തകൃഷ്ണൻ ആർ. മേനോനും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ സുൽത്താൻബത്തേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ആഴ്ചകൾക്ക് മുമ്പ് മൊഗ്രാൽ ലീഗ് ഓഫീസിന് സമീപത്തെ ബൈത്തുൽ സുറൂറിൽ താമസിക്കുന്ന അബ്ദുള്ള അർഷാദ് (35) ആണ് ആക്രമണത്തിന് ഇരയായത്. വീട്ടിൽ കയറി ആക്രമിച്ച സംഘം അദ്ദേഹത്തെ നെഞ്ചിൽ ഇടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തുവെന്നാണ് കേസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow