വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷൻ സെല്ലിനുള്ളിൽ അഫാൻ മറിഞ്ഞുവീണു. തുടർന്ന് അഫാനെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുകയാണ്. ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താൻ ഇരിക്കെയാണ് ദേഹാസ്വാസ്ഥ്യം. ഇതോടെ തെളിവെടുപ്പ് വൈകും. പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
What's Your Reaction?