ശാലിനി വിനോദിന്റെ ഹൃദയമഴ പ്രകാശനം ചെയ്തു
അമ്പലത്തറ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശാലിനി വിനോദിന്റെ മൂന്നാമത്തെ ചെറുകഥാ സമാഹാരമാണ് ഹൃദയമഴ
കാഞ്ഞങ്ങാട്: പ്രണയ കാവല്‍, സ്നേഹോപനിഷത്ത് എന്നീ ചെറുകഥാ സമാഹാരത്തിനു ശേഷം അമ്പലത്തറ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശാലിനി വിനോദിന്റെ മൂന്നാമത്തെ ചെറുകഥാ സമാഹാരം ഹൃദയമഴ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. നാടിന്റെ എഴുത്തുകാരിയാവാന്‍ ശാലിനി ടീച്ചര്‍ക്ക് കഴിയട്ടെയെന്നും നന്മയിലേക്ക് നയിക്കുന്ന എഴുത്തുകാരിയാണ് ശാലിനി വിനോദെന്നും ഉദ്ഘാടകന്‍ വി വി രമേശന് പറഞ്ഞു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സിക്രട്ടറി അഡ്വ..പി അപ്പുക്കുട്ടന് പുസ്തകം പ്രകാശനം ചെയ്തു. ഡാന്‍ജോ തോമസ് ഏറ്റുവാങ്ങി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന് സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തക പരിചയം നടത്തി. മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതല വികാരങ്ങളെ ഹൃദയസ്പര്‍ശിയായി പ്രതിപാദിക്കുന്ന 15 കഥകളാണ് ഹൃദയ മഴയിലുള്ളത്.
ജീവിതത്തില്‍ ഓരോ മനുഷ്യനും മൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന ബോധ്യപ്പെടുത്തലാണ് ലളിതമായ ഭാഷയില്‍ ഹൃദയമഴ വരച്ചു കാട്ടുന്നത്. ഹൃദയമഴയിലൂടെ മികച്ച ഒരു ചെറുകഥാകാരിയുടെ അടയാളപ്പെടുത്തലാണ് നമുക്കു കാണാന്‍ കഴിയുന്നത്. എഴുത്തുകാരി ശാലിനി വിനോദ് മറുപടി ഭാഷണം നടത്തി. വേണു പള്ളയില്‍ സ്വാഗതം പറഞ്ഞു. എം കുഞ്ഞമ്പു പൊതുവാള്, എം ഗോപാലന്, കെ വി മണികണ്ഠദാസ്, രവീന്ദ്രന് രാവണേശ്വരം, വി വി അനിത, പി ചന്ദ്രിക, കെ വി മനോജ്, വി നാരായണന് നായര്‍, വി ബാലന്, ടി പത്മനാഭന് നായര്‍, സന്തോഷ് കുമാര്‍, പി വി മനൂപ്, പി വി സുരേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?