സഹപാഠികൾക്ക് താങ്ങായി ‘മഴവിൽ കൂടാരം’; സ്നേഹസമ്മാനം സഹായനിധി പ്രഖ്യാപിച്ചു

Aug 8, 2026 - 17:48
 0
സഹപാഠികൾക്ക് താങ്ങായി ‘മഴവിൽ കൂടാരം’; സ്നേഹസമ്മാനം സഹായനിധി പ്രഖ്യാപിച്ചു

നീലേശ്വരം: രാജാസ് ഹൈസ്കൂൾ 1994 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘മഴവിൽ കൂടാരം’ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നീലേശ്വരം വ്യാപാര ഭവനിൽ നടന്നു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ രോഗവും മറ്റ് അവശതകളും മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനുള്ള ‘സ്നേഹസമ്മാനം’ സഹായനിധിയുടെ ഔപചാരിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

പ്രസിഡന്റ് ഗിരീഷ് ശാന്ത് അധ്യക്ഷത വഹിച്ചു. അജിത പ്രഭാകർ പ്രവർത്തന റിപ്പോർട്ടും നസീമ റഫീഖ് വരവ്-ചെലവ് കണക്കുകളും മനോജ് കുമാർ ബജറ്റും അവതരിപ്പിച്ചു. അജിത്ത് വടക്കൻ, ചിത്ര ദയാനന്ദൻ, കെ.വി. മിനി എന്നിവർ ആശംസകൾ നേർന്നു. അനിൽ പട്ടേന സ്വാഗതവും എം. അജിത നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow