സിവിൽ ഐഡി വിലാസം മാറ്റുന്നതിനുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ച് സഹേൽ ആപ്പ്.

Jul 4, 2025 - 05:55
 0
സിവിൽ ഐഡി വിലാസം മാറ്റുന്നതിനുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ച് സഹേൽ ആപ്പ്.

കുവൈറ്റ് സിറ്റി: 'സഹേൽ' ഗവൺമെന്റ് ആപ്പിലെ സിവിൽ ഐഡി റെസിഡൻഷ്യൽ അഡ്രസ് മാറ്റ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) താൽക്കാലികമായി നിർത്തിവച്ചു. കുവൈറ്റി നിവാസികൾ അല്ലാത്തവർക്കായി ഇലക്ട്രോണിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ താൽക്കാലിക നടപടി. പ്രാദേശിക റിപ്പോർട്ട് അനുസരിച്ച്, ഓൺലൈൻ സേവനം മെച്ചപ്പെടുത്തുന്നതിനായി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും, സഹേൽ ആപ്പിലൂടെയും, പിഎസിഐ വെബ്‌സൈറ്റിലൂടെയും ഇത് ഉടൻ പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതുവരെ, താമസ വിലാസം മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഔദ്യോഗിക അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. തുടർന്ന് അവർക്ക് നേരിട്ട് അപേക്ഷകൾ പൂരിപ്പിക്കാൻ പിഎസിഐയുടെ സേവന കേന്ദ്രങ്ങളിലൊന്ന് സന്ദർശിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow