സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

Jul 8, 2025 - 09:18
 0
സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

ചെന്നൈ: തമിഴ്നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാട് അപകടത്തിൽ പെട്ടത്. ലെവൽ ക്രോസിൽ വച്ച് സ്കൂൾ വാനിൽ തിരിച്ചന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. ലെവൽ ക്രോസ് ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്നു പോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. രണ്ടു വിദ്യാർത്ഥികൾ അപകട സ്ഥലത്തു തന്നെ മരിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow