സ്മാരക നാണയങ്ങൾ പുറത്തിറക്കി യു എ.ഇ, സെൻട്രൽ ബേങ്ക്.

Jan 23, 2025 - 13:55
Jan 23, 2025 - 13:58
 0
സ്മാരക നാണയങ്ങൾ പുറത്തിറക്കി യു എ.ഇ, സെൻട്രൽ ബേങ്ക്.

അബുദാബി: യു.എ.ഇ സെൻട്രൽ ബാങ്ക് സുവർണ്ണ ജൂബിലിയുടെ സ്മരണാർഥം വെള്ളിനാണയങ്ങൾ പുറത്തിറക്കി.

 കഴിഞ്ഞ ദശകങ്ങളിൽ ബാങ്കിംഗ്, സാമ്പത്തിക മേഖലകൾ വികസിപ്പിക്കുന്നതിലെ നേട്ടങ്ങൾ ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് അമ്പതാം വാർഷിക വെള്ളിനാണയം പുറത്തിറക്കിയത്.

 60ഗ്രാം ഭാരമുള്ള 3,000 സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്. 

 പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ചിത്രവും, അറബിയിൽ അദ്ദേഹത്തിൻ്റെ പേരും ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്. 

 മറുവശത്ത് അറബിയിലും, ഇംഗ്ലീഷിലും യു.എ.ഇ.യിലെ സെൻട്രൽ ബാങ്കിൻ്റെ അമ്പത് വർഷങ്ങൾ എന്ന വാക്യത്തോടൊപ്പം, സെൻട്രൽ ബാങ്ക് കെട്ടിടത്തിൻ്റെ ചിത്രവും, 1973-2023 വർഷവും ആലേഖനം ചെയ്തിട്ടുണ്ട്.

.എ.ഇ പാസ് വഴി ലോഗിൻ ചെയ്ത് ഡെലിവറി ഫീസ് 650 ദിർഹത്തിന് നാണയം ലഭ്യമാകും.

 മുൻവർഷങ്ങളിൽ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ മറ്റ് സ്മാരക നാണയങ്ങളും ഓൺലൈൻ പർച്ചേസിലൂടെ സ്വന്തമാക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow