സ്മൃതിവനമൊരുക്കി പെരിയങ്ങാനം ജി എൽ പി സ്കൂൾ.

Nov 6, 2025 - 07:19
 0
സ്മൃതിവനമൊരുക്കി പെരിയങ്ങാനം ജി എൽ പി സ്കൂൾ.

കരിന്തളം: പരിസ്ഥിതി സംരക്ഷണവും, പ്രകൃതിദത്തവുമായ ആവാസ വ്യവസ്ഥ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം ജി എൽ പി എസിന് ഇനി കേട്ടുകേൾവി അല്ല. സപ്തതി ആഘോഷനിറവിലുള്ള ഈ വേളയിൽ സ്കൂളിന് സ്വന്തമായി അര ഏക്കർ വിസ്തൃതിയുള്ള സ്മൃതി വനം ഒരുങ്ങി. പടവുകൾ കെട്ടിയ കുളം ഉൾപ്പെടുന്നതാണ് സ്മൃതി വനം. പരേതനായ വേങ്ങയിൽ അമ്പു നായർ സൗജന്യമായി നൽകിയ നാല് ഏക്കറിൽ അര ഏക്കറിലാണ് സ്മൃതി വനം ഒരുക്കിയത്. രണ്ട് ഏക്കർ നേരത്തെ സംരക്ഷിച്ച വനമായി പരിപാലിക്കുന്നുണ്ട്. അമ്പു നായരുടെ മകനും, റിട്ടയേർഡ് അധ്യാപകനുമായ കെ കുഞ്ഞിരാമൻ ചെയർമാനും, പ്രധാന അധ്യാപിക ടി.രാജി കൺവീനറും ആയിട്ടുള്ള കമ്മിറ്റിയാണ് സ്മൃതിവനം പദ്ധതി ഏറ്റെടുത്തു നടത്തുന്നത്. നൂറോളം വിവിധ വൃക്ഷങ്ങൾ, അപൂർവ്വമായ ഔഷധസസ്യങ്ങൾ എന്നിവ ഇവിടെയുണ്ട്. ചന്ദനം, അരയാൽ, ഇരുൾ, തേക്ക്, മരുത്, പാല, പുന്ന, വാക, ഇയൽവാക, വിവിധതരം പ്ലാവുകൾ, മുളകൾ, താന്നെ, മഞ്ചാടി, ഈട്ടി, ലക്ഷ്മി തരൂ എന്നീ വൃക്ഷങ്ങളും സ്മൃതി വനത്തിലുണ്ട്. മരങ്ങളിൽ പറ്റിച്ചേരുന്ന വിവിധയിനം പരാത സസ്യങ്ങൾ, കൂണുകൾ, ഫംഗസുകൾ, വിവിധയിനം പൂമ്പാറ്റകൾ, ഉരഗ ജീവികൾ, ചെറുജീവികൾ, പക്ഷികൾ, ഉടുമ്പ്, കാട്ടുകോഴി എന്നിവയും ഇവിടെ അധിവസിക്കുന്നുണ്ട്. സ്മൃതിവനം ജില്ലയിലെ മികച്ച ജൈവവൈവിധ്യ പാർക്കായി വളർത്തിയെടുക്കാനാണ് ലക്ഷ്യം. സ്മൃതി വനത്തിന്റെ വിപുലീകരണ പരിപാടിയുടെ ഉദ്ഘാടനം കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ നവംബർ 8 ന് നിർവഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow