ഹജ്ജാജിമാർക്ക് യാത്രയയപ്പു നൽകി
നീലേശ്വരം: മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം മുനിസിപ്പല്‍ പരിധിയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി. നീലേശ്വരം ഗ്രാന്‍ഡ് വ്യൂ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് ഇ എം കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം ഉത്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദ് കത്തീബുമായ ചുഴലി മുഹിയുദ്ധീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് ട്രൈനര്‍ എന്‍ പി സൈനുദ്ധീന്‍, നൂറുദ്ധീന്‍ ഹാജി തൈകടപ്പുറം, ഫുഹാദ് ഹാജി ഓര്‍ച്ച, രാമരം സലാം ഹാജി, ഇ കെ മജീദ്, കമാല്‍ ഹാജി, കുഞ്ഞുട്ടി പടന്ന, സിദ്ധീഖ് മിഹ്‌റാജ്, റഫീഖ് മെട്രോ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് മുനിസിപല്‍ ലീഗ് സെക്രട്ടറി അഡ്വ. നസീര്‍ സ്വാഗതവും, എല്‍ ബി നിസാര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?