ഹൃദയാഘാതം; കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ബഹ്റൈനിൽ മരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹദ്ദാദ് നഗർ സെറാമി പള്ളിക്ക് സമീപം താമസിക്കുന്ന അഷ്റഫ് (45) ആണ് മരിച്ചത്.
രാവിലെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു. 15 വർഷത്തിലേറെയായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു.
ആവിയിൽ സ്വദേശി മജീദിന്റെ മാക്സി ഹോൾസെയിൽ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: ലത്തീഫ്. മാതാവ്: പരേതയായ ബീവി. ഭാര്യ: സാബിത. ഏക മകൾ: ഷിഫാന (വിദ്യാർത്ഥിനി). സഹോദരങ്ങൾ: മജീദ്, ഇസ്മായിൽ, റാഷിദ്. മൃതശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
What's Your Reaction?