ഹൃദയാഘാതം; ഖത്തറിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പതിനേഴുകാരൻ ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു. കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്. ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു ഫനാർ. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
What's Your Reaction?