ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു

Aug 11, 2026 - 17:36
 0
ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു

അമ്പലത്തറ: ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 65-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.

പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സണുമായ ഡോ. സി.കെ. സബിത അധ്യക്ഷത വഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാർ, എ. സുനിത, സംഘാടകസമിതി വൈസ് ചെയർമാൻമാരായ പി.എ. ബാബു, കെ.വി. പ്രശാന്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുരേന്ദ്രൻ, സംഘാടകസമിതി വർക്കിങ് ചെയർമാൻ പി. ജയകുമാർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രാജൻ മീങ്ങോത്ത്, സുവനീർ കമ്മിറ്റി ചെയർമാൻ നാരായണൻ അമ്പലത്തറ, വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ പി.വി. രാജേഷ് സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ മീങ്ങോത്ത് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow