ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക്: ഒരുക്കങ്ങൾ പൂർത്തിയായി

Oct 5, 2026 - 17:01
 0
ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക്: ഒരുക്കങ്ങൾ പൂർത്തിയായി

നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂൾ ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക് മത്സരങ്ങൾ ഒക്ടോബർ 7 മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കും. ഉപജില്ലയിലെ 83 സ്കൂളുകളിൽ നിന്നായി 2814 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും.

കായികമേളയ്ക്ക് തുടക്കം കുറിച്ചുള്ള ദീപശിഖാ റാലി ഒക്ടോബർ ആറിന് രാവിലെ 9.30ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാർ അത്‌ലറ്റുകൾക്ക് ദീപശിഖ കൈമാറും. തുടർന്ന് വിവിധ സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖ പള്ളിക്കര സെന്റ് ആൻസ് സ്കൂളിലെത്തിക്കും. അവിടെനിന്ന് ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും.

ഒക്ടോബർ ഏഴിന് രാവിലെ 10ന് ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സംഘാടകസമിതി ചെയർമാനും നീലേശ്വരം നഗരസഭ ചെയർമാനുമായ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ സന്ദീപ് വാര്യർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയാകും.

ഒക്ടോബർ 10ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സംഘാടകസമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടകസമിതി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വർക്കിംഗ് ചെയർമാൻ വി. സജിത്ത്, ജനറൽ കൺവീനർ കെ. സുരേന്ദ്രൻ, കൺവീനർ സിസ്റ്റർ ജെസ്സി ജോർജ്, പ്രോഗ്രാം കൺവീനർ അഞ്ജു ജോൺസൺ, മീഡിയ ചെയർമാൻ സേതു ബങ്കളം, കൺവീനർ ശ്രുതി ജോൺസൺ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow