പി.പി. അർച്ചന കാഞ്ഞങ്ങാട് സബ് കലക്ടറായി ചുമതലയേറ്റു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കലക്ടറായി പി.പി. അർച്ചന ചുമതലയേറ്റു. വയനാട് അസിസ്റ്റന്റ് കലക്ടറായിരുന്ന അർച്ചന 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പയ്യന്നൂർ സ്വദേശിനിയായ അർച്ചന കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
നിലവിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒയായ പി. സുധീപിന്റെ തസ്തികയ്ക്ക് പുറമെ സബ് കലക്ടറുടെ പ്രത്യേക തസ്തികയും കാഞ്ഞങ്ങാടുണ്ട്. പ്രതീക് ജെയിൻ ഒരു വർഷം മുമ്പ് മറ്റ് സംസ്ഥാനത്തേക്ക് മാറിയതിനെ തുടർന്ന് ഒഴിവായിരുന്ന സബ് കലക്ടർ തസ്തികയാണ് ഇപ്പോൾ നികത്തിയത്.
ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ കലക്ടറുടെ ചേമ്പറിൽ പി.പി. അർച്ചനയെ ബൊക്ക നൽകി സ്വീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർമാരായ എ. അജേഷ്, സി. ഗീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവരും സന്നിഹിതരായിരുന്നു.
What's Your Reaction?