മടിക്കൈ പഞ്ചായത്ത് സർഗോത്സവം: ദേശാഭിമാനി വായനശാലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
മടിക്കൈ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മടിക്കൈ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ 84 പോയിന്റ് നേടി മുണ്ടോട്ട് ദേശാഭിമാനി വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
81 പോയിന്റ് നേടിയ മടിക്കൈ പബ്ലിക് റീഡിങ് റൂം ലൈബ്രറി രണ്ടാം സ്ഥാനവും 53 പോയിന്റ് നേടിയ എരിക്കുളത്തെ കെ.എം. സ്മാരക വായനശാല മൂന്നാം സ്ഥാനവും 43 പോയിന്റ് നേടിയ കക്കാട്ടെ തൂലിക നാലാം സ്ഥാനവും നേടി.
ആവേശകരമായി നടന്ന സർഗോത്സവത്തിന്റെ സമാപന സമ്മേളനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
What's Your Reaction?