പടന്നക്കാട് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
നീലേശ്വരം: പടന്നക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കെ.എൽ. 60 വി 6654 നമ്പർ ബൈക്കാണ് ലോറിയുടെ പിന്നിലിടിച്ചത്.
ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?